ന്യൂഡല്‍ഹി: യാത്രക്കാര്‍ വിമാനങ്ങളില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം.
ജൂണ്‍ മാസത്തില്‍ പുതിയ നിയമം പരീക്ഷണാര്‍ത്ഥം നിലവില്‍ വരുമെന്നു കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗണപതി രാജു പറഞ്ഞു.
യാത്രക്കാരുടെ പ്രതികരണം അറിഞ്ഞശേഷമായിരിക്കും നിയമം സ്ഥിരപ്പെട്ടുത്തുക. വിമാനത്തില്‍ മാത്രമല്ല വിമാനത്താവളത്തില്‍ പ്രശ്‌നമുണ്ടാക്കിയാലും യാത്രക്കാരെ കരിമ്പട്ടികയില്‍പ്പെടുത്തും.
അച്ചടക്ക ലംഘനത്തിന്റെ തീവ്രത അനുസരിച്ച് മൂന്നു മാസം മുതല്‍ രണ്ട് വര്‍ഷം വരെ യാത്ര വിലക്ക് ഏര്‍പ്പെടുത്തും. ആഭ്യന്തര സര്‍വീസുകള്‍ക്കാകും നിയമം ബാധകമാക്കുക.