സിവില്‍ സര്‍വീസസ് കിട്ടാതെ പോയത് 11 മാര്‍ക്കിന് ; ആശ്വസിപ്പിച്ച് മോദി

സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 11 മാര്‍ക്കില്‍ പരാജിതനായ യുവാവിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി.പത്തു വര്‍ഷമായി ആറു തവണ പരീക്ഷയെഴുതി തോറ്റ രജത് സാംബ്യാലാണ് വാര്‍ത്തകളില്‍ നിറയുന്നത്.685 പേരാണ് ഇത്തവണ സിവില്‍ സര്‍വീസസ് പരീക്ഷ പാസായത്.

ചണ്ഡീഗഡിലെ പഞ്ചാബ് എന്‍ജിനീയറിങ് കോളേജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ജമ്മു സാംബ സ്വദേശിയായ രജത് സാംബ്യാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി സിവില്‍ സര്‍വീസസ് പരിശീലനത്തിലായിരുന്നു.

സാംബ്യാലിന്റെ വാക്കുകള്‍

” പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിനത്തിന് അവസാനം.ആറ് യു.പി.എസ്.സി.അവസരങ്ങളും അവസാനിച്ചിരിക്കുന്നു.പ്രിലിമിനറി പരാജയപ്പെട്ടത് മൂന്ന് തവണ,മെയിന്‍ പരാജയപ്പെട്ടത് രണ്ട് തവണ, അവസാനശ്രമത്തില്‍ അഭിമുഖത്തിലെ കുറഞ്ഞ സ്‌കോറില്‍ ഞാന്‍ കീഴടങ്ങിയിരിക്കുന്നു.11 മാര്‍ക്കിന്റെ വ്യത്യാസത്തില്‍ നഷ്ടമായി…..എന്നിട്ടും ഞാന്‍ എഴുന്നേറ്റു നില്‍ക്കുന്നു.”

Top