സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എസ്.എ ബോബ്ഡെയെ നിയമിക്കാന്‍ ജ.ഗോഗോയുടെ ശുപാര്‍ശ

ന്യൂഡല്‍ഹി: ജസ്റ്റിസ് എസ് എ ബോബ്ഡെയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ കത്ത്്.ചീഫ് ജസ്റ്റിസ് ഗോഗോയുടെ നിയമന ശുപാര്‍ശയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ നവംബര്‍ 18 ന് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നവംബര്‍ 17 ന് വിരമിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ ചീഫ് ജസ്റ്റിസ് അധികാരമേല്‍ക്കുക . നിലവിലെ രീതി അനുസരിച്ച് പിന്‍ഗാമിയെ ശുപാര്‍ശ ചെയ്യാനുള്ള അവകാശംഅധികാരമൊഴിയുന്ന ചീഫ് ജസ്റ്റിസിനുണ്ട്.

സുപ്രീം കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമന്‍ ആണ് ജസ്റ്റിസ് ബോബ്ഡെ. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ഔദ്യോഗിക കാലാവധി.

2000 ല്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് എസ് എ ബോബ്ഡെ 2012 ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് സ്റ്റിസായി. 2013 മുതല്‍ സുപ്രീംകോടതി ജസ്റ്റിസായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

Top