CK Janu Statement about Soumya

കോഴിക്കോട്; സൗമ്യ മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ആയിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നുവെന്ന് ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി കെ ജാനു. ദളിത് പെണ്‍കുട്ടി ആയതിനാലാണ് പ്രതിഷേധങ്ങള്‍ ചെറിയ ശബ്ദമായി ഒതുങ്ങിയതെന്നും സികെ ജാനു ആരോപിച്ചു.

സൗമ്യ ദളിത് അല്ലായിരുന്നുവെങ്കില്‍ കോടതി വിധി മറ്റൊന്നാകുമായിരുന്നു. ദളിതുകളെ നീതിന്യായ വ്യവസ്ഥ രണ്ടാംതര പൗരന്മാരായാണ് കാണുന്നതെന്നും ജാനു ആരോപിച്ചു.

ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യം കേരളത്തില്‍ സൃഷ്ടിച്ചത് സിപിഐഎമ്മും യുഡിഎഫും ചേര്‍ന്നാണ് . ഇത്തരം ചൂഷണങ്ങളെ ദളിതുകളും ആദിവാസികളും മറികടക്കുമെന്നും ജാനു പറഞ്ഞു.

Top