കോഴിക്കോട്: തെരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറിയ സി കെ ജാനു തന്റെ പാര്‍ട്ടിയെ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ നീക്കം തുടങ്ങി.
ആദ്യഘട്ടത്തില്‍ സമാനചിന്താഗതിക്കാരുടെ കൂട്ടായ്മയ്ക്ക് ദേശീയ തലത്തില്‍ രൂപം കൊടുക്കാനാണ് ശ്രമം.
ജനാധിപത്യ രാഷ്ട്രീയസഭയുടെ പ്രവര്‍ത്തനം വിവിധ സംസ്ഥാനങ്ങളിലെ പട്ടികജാതി ആദിവാസി സംഘടനകളുമായി ചേര്‍ന്ന് വിപുലീകരിക്കാനാണ് സി കെ ജാനുവിന്റെ നീക്കം.
രാഷ്ട്രീയമായി ഐക്യപ്പെട്ടാലെ നിലവിലെ പ്രതിസന്ധികളെ ആദിവാസിദലിത് വിഭാഗങ്ങള്‍ക്ക് മറികടക്കാനാകൂ എന്ന സന്ദേശമാവും പാര്‍ട്ടി മുന്നോട്ട് വെയ്ക്കുക.
സംസ്ഥാനതലത്തില്‍ ജെആര്‍എസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി വിവിധ പട്ടികജാതിവര്‍ഗ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും. ഈ മാസം 14ന് തൃശൂരില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഭാവി പരിപാടികള്‍ക്കും നയരേഖയ്ക്കും രൂപം നല്‍കും.
ആദിവാസികളേയും പട്ടികജാതികളേയും പരിഗണിക്കാത്ത പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള തിരുത്ത് എന്ന നിലയിലാണ് ജെആര്‍എസിനെ മുന്നോട്ട് വെയ്ക്കുന്നതെന്നും സികെ ജാനു വ്യക്തമാക്കി.