കൊച്ചി: പ്രണയവിവാഹത്തിന്റെ പേരില്‍ ജീവന് നഷ്ടമായ കെവിന് പി ജോസഫിന്റെ ബന്ധുക്കള്‍ക്ക് പിന്തുണയറിയിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. രാഷ്ട്രീയം മാത്രമേ ഇവിടെ സംസാരവിഷയമാകുന്നുള്ളൂ. കെവിനെ കൊന്നത് ജാതിയാണെന്ന സത്യം മാധ്യമങ്ങള്‍ പറയാന്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും വിനീത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
എഴുതുന്നവരും പറയുന്നവരും ജതിവെറിയുടെ ഇരയാണ് കെവിന് എന്ന് പറയുന്നതോ, അതിന്റെ പ്രാധാന്യം മനസിലാക്കുന്നതോ ഇല്ല. പക്ഷേ ആരെങ്കിലും അത് പറഞ്ഞേ തീരൂ.. വിനീത് കുറിച്ചു.
കെവിന്റ കുടുംബം കടന്നു പോകുന്ന അവസ്ഥയെപ്പറ്റി തനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല. അതിനെ തരണം ചെയ്യാനുള്ള കരുത്ത് അവര്‍ക്കുണ്ടാകട്ടെ എന്ന് ഞാന്‍ ആത്മര്ഥമായി ആഗ്രഹിക്കുന്നു. കെവിന് സ്നേഹിക്കുക മാത്രമേ ചെയ്തുള്ളൂ. കൈയില്‍ അഴിമതിയുടെ കറ പുരളാത്തവര്‍ ഇപ്പോള്‍ രംഗത്തിറങ്ങി പ്രവര്‍ത്തിക്കണമെന്നും വിനീത് കുറിപ്പില്‍ പറയുന്നു.