കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും ബാംഗ്ലൂര്‍ എഫ്.സി.യുടെയും പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഫുട്‌ബോള്‍ താരം സി.കെ. വിനീതിന്റെ ഇഷ്ടങ്ങള്‍ സിനിമാ ലോകത്തേക്കും നീളുകയാണ്.
താരരാജാവ് മോഹന്‍ലാലിനെ കാണുക എന്ന ഉദ്ദേശ്യത്തോടെ കണ്ണൂരില്‍ നിന്ന് വണ്ടിയെടുത്ത് തിരുവനന്തപുരത്തേയ്ക്ക് വച്ചുപിടിച്ചത് സിനിമയോടും മോഹന്‍ലാലിനോടുമുള്ള കമ്പം ഒന്നുകൊണ്ട് മാത്രമാണ്.
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിന്റെ ചിത്രീകരണത്തിലായിരുന്ന മോഹന്‍ലാല്‍ ഷൂട്ടിങ്ങ് തിരക്കുകള്‍ക്ക് അല്‍പ്പം വിരാമം നല്‍കി വിനീതിനൊപ്പം ഏറെ നേരം ചെലവഴിക്കുകയാണ് ചെയ്തത്.
മമ്മൂട്ടിയുടെ പുത്തന്‍പണം, ലാല്‍ ജൂനിയറിന്റെ ഹണിബീ എന്നീ ചിത്രങ്ങളുടെ ലൊക്കേഷനുകളില്‍ ചെന്ന് ഫുട്‌ബോള്‍ താരത്തിന്റെ പരിവേഷങ്ങളൊന്നും തന്നെയില്ലാതെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ വിനീതിനു സാധിച്ചു.