ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി മുപ്പത്തൊമ്പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,619,829 ആയി ഉയര്‍ന്നു. നിലവില്‍ 18,792,244 പേരാണ് ചികിത്സയിലുള്ളത്.
അമേരിക്കയിലാണ് കൊവിഡ് രോഗികള്‍ കൂടുതലുള്ളത്. 41,561,156 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതും അമേരിക്കയിലാണ്. 674,547 ലക്ഷം പേരാണ് യുഎസില്‍ മരണമടഞ്ഞത്. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 585,205 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 264 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 442,046 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് 33,163,004 രോഗബാധിതരാണ് ഉള്ളത്. 32,321,283പേര്‍ രോഗമുക്തി നേടി.