തിരുവനന്തപുരം: വന്യജീവി ആക്രമണത്തിനെതിരെ കോണ്‍ഗ്രസിന്റെ വിവിധ സംഘടനകള്‍ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ആദ്യം പ്രതിഷേധിച്ച എം എസ് എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും പിന്നീട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.
മഹിള കോണ്ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചു. ഇത് പ്രതിരോധിക്കുന്നതിനിടെ പലതവണ പൊലീസും പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിലും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ വടിയും മറ്റും പൊലീസിനു നേര്‍ക്ക് വലിച്ചെറിഞ്ഞു. പൊലീസിനെ പരമാവധി പ്രകോപിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ചെറിയ രീതിയില്‍ ഒരു ലാത്തി ചാര്‍ജും ജലപീരങ്കി പ്രയോഗവും മാത്രമാണ് പൊലീസ് നടത്തിയത്. ഇതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു.