കുന്നംകുളം നഗരസഭാ യോഗത്തില്‍ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല്

തൃശൂര്‍: കുന്നംകുളം നഗരാസഭാ യോഗത്തില്‍ സിപിഐഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. നഗരസഭാ അധ്യക്ഷയെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയര്‍പേഴ്സണ്‍ അനുമതി നല്‍കിയത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് യോഗത്തില്‍ ചേരിതിരിഞ്ഞ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെ വനിതാ കൗണ്‍സിലര്‍ ബോധംകെട്ട് വീണു.

സിപിഎമ്മിന്റെ ഭരണത്തിലുള്ളതാണ് കുന്നംകുളം നഗരസഭ. അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. അടിയന്തര പ്രമേയത്തിന് പതിനാല് ദിവസം മുമ്പെങ്കിലും അനുമതി വാങ്ങണം. എന്നാല്‍ സിപിഐഎം കൗണ്‍സിലര്‍മാര്‍ അനുമതി തേടിയിരുന്നില്ല.

എന്നാല്‍ ചെയര്‍പേഴ്സണ്‍ അനുമതി നല്‍കുകയും ചെയ്തു. ഇതേ ചൊല്ലി തര്‍ക്കം മുറുകുകയും യോഗം പിരിച്ചു വിടുന്നതായി ചെയര്‍പേഴ്സണ്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിപിഐഎം, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

 

Top