കാട്ടാക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; മൂന്ന് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം. കിള്ളി രാജശ്രീ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. വിവാഹ സല്‍ക്കാരത്തിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തെ കടയിലേക്ക് കാറിടിച്ച് കയറ്റി യുവാക്കള്‍ ഭീകര അന്തരീക്ഷമുണ്ടാക്കി. സംഭവത്തില്‍ മൂന്ന് യുവാക്കള പൊലീസ് കസ്റ്റഡിയിലെടുത്തു.

Top