ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ആശുപത്രിയിലെ ഉപകരണങ്ങളും തല്ലിത്തകര്‍ത്തു. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.ആശുപത്രിക്ക് പുറത്ത് വച്ചാണ് ഇരുവിഭാഗവും തമ്മില്‍ ആദ്യം ഏറ്റുമുട്ടിയത്. അതിനിടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരാള്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേക്ക് ഓടിക്കയറി.
പിന്തുടര്‍ന്ന് എത്തിയ സംഘം ഇയാളെ ആശുപത്രിക്കുള്ളില്‍ വച്ച് മര്‍ദ്ദിക്കുകയും ആശുപത്രിയിലെ ഉപകരണങ്ങള്‍ തല്ലി തകര്‍ക്കുകയുമായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.