ജമ്മു കശ്മീരില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി; അഞ്ച് ഭീകരരെ വധിച്ചു

ദില്ലി : ജമ്മുകശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു. അതിര്‍ത്തി കടന്നെത്തിയ അഞ്ച് പേരെയാണ് സുരക്ഷാ സേന വധിച്ചത്. ഭീകരരെ കൊലപ്പെടുത്തിയ വിവരം സ്ഥിരീകരിച്ച കശ്മീര്‍ എഡിജിപി, മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്നും വ്യക്തമാക്കി.

വടക്കന്‍ കശ്മീരിലെ കുപ്വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്.
രണ്ടു ദിവസം മുന്‍പ് കുപ്വാരയില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചിരുന്നു. കുപ്വാര ജില്ലയിലെ ഡോബ്നാര്‍ മച്ചാലിന്റെ അതിര്‍ത്തി പ്രദേശത്താണ് ഓപ്പറേഷന്‍ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

Top