ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ബാരിക്കേഡുകള്‍ മറിച്ചിട്ടു. വനിതാ പ്രവര്‍ത്തകരെ പോലീസ് റോഡിലൂടെ വലിച്ചിഴക്കുകയും, തുടര്‍ന്ന് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധിയെ അഞ്ചാം ദിവസവും വിളിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഇഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.