കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

kashmirarmy

ശ്രീനഗര്‍: കുല്‍ഗാമിലെ ചില്‍മ്മാറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെ നിയന്ത്രണരേഖയിലെ ദാദല്‍, രജൗരി എന്നിവിടങ്ങളില്‍ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ചില്‍മ്മാറില്‍ ആക്രമണം നടന്നത്. സ്ഥലത്ത് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടോയെന്ന് അറിയാന്‍ തിരച്ചിലും തുടങ്ങിയിട്ടുണ്ട്.

അതേസമയം സാങ്കേതിക വിദ്യ ഉപയോഗിച്ച് ജമ്മുവിമാനത്താവളത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരരാണെന്ന അനുമാനത്തിലാണ് എന്‍ഐഎ. ഡ്രോണുകള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സ്ഥലം കണ്ടെത്തുന്ന രീതിയില്‍ പ്രോഗ്രാം ചെയ്‌തെന്നാണ് കണ്ടെത്തല്‍.

Top