12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി; സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഷന്‍

ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കി. 20 വയസ്സുള്ള വിദ്യാര്‍ഥിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പഠിക്കുന്ന ഹോസ്റ്റലിന് സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ഥിയും തമ്മില്‍ ബന്ധത്തിലായിരുന്നെന്നും ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ഗംഗ്ലൂര്‍ പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥിനി ചൊവ്വാഴ്ച രാത്രി തലവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. വിവരമറിഞ്ഞ് അധികൃതര്‍ സ്ഥലത്തെത്തി.

12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ മൂന്ന് പേപ്പറുകളില്‍ വിദ്യാര്‍ത്ഥി എഴുതിയിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി വിദ്യാര്‍ഥിക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഡിഇഒ പറഞ്ഞു. ആശുപത്രിയില്‍ വച്ച് ഇരുവരുടെയും മാതാപിതാക്കളെ കണ്ടതായും ബാഗേല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥതിയെക്കുറിച്ച് അറിയാതിരുന്നതിലാണ് വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി ഒരു ആണ്‍കുട്ടിയുമായി ബന്ധത്തിലാണെന്നും അവരുടെ വീട്ടുകാര്‍ക്ക് അത് അറിയാമായിരുന്നുവെന്നും വാര്‍ഡന്‍ മൂന്ന് വര്‍ഷം മുമ്പ് ആണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നും വാര്‍ഡന്‍ പറഞ്ഞു.

Top