രാജസ്ഥാനില്‍ ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

ജയ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ദുന്‍ഗര്‍പുരിലാണു സംഭവം നടന്നത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അതിക്രമത്തിന് ഇരയായത്. ബുധനാഴ്ച വൈകിട്ടു സ്‌കൂള്‍ വിട്ടു വരുന്ന വഴി പെണ്‍കുട്ടിയെ പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ആളൊഴിഞ്ഞ വനപ്രദേശത്ത് എത്തിച്ചു മൂന്നുപേരും പീഡിപ്പിച്ചു. സംഭവത്തില്‍ ബുധനാഴ്ച രാത്രി കേസ് റജിസ്റ്റര്‍ ചെയ്തതായി ദൊവാര സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഹേമന്ത് ചൗഹാന്‍ പറഞ്ഞു. പെണ്‍കുട്ടിക്കു പരിചയം ഉള്ള ഒരാളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലീസ്.

Top