മെല്‍ബണ്‍: പെര്‍ത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ കടം തീര്‍ക്കാന്‍ മെല്‍ബണില്‍ തകര്‍ത്ത് പോരാടുന്ന ഇന്ത്യയ്ക്ക് മുന്നില്‍ ഓസിസ് പതറുകയാണ്. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസ്‌ട്രേലിയന്‍ ബാറ്റിങിന് തലവേദന സൃഷ്ടിക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ജസ്പ്രിത് ബുംറയുടെ വൈവിധ്യം നിറച്ച ബൗളിങാണ്. ഓസിസിനെ വെട്ടിലാക്കി ബുംറയുടെയുടെ ആ തകര്‍പ്പന്‍ ബൗളിങ്ങാണ് ഇപ്പോള്‍ ഏവരുടെയും ചര്‍ച്ചാ വിഷയം.
A fine slower Yorker from Jasprit Bumrah. #AusvsInd. pic.twitter.com/TOmi1ZQ9zs
— ye cricket hai (@cricket_ye) December 28, 2018
ബുംറയുടെ ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ പന്താണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ബുംറയുടെ പന്ത്കളെയെല്ലാം ഷോണ്‍ മാര്‍ഷ് നന്നായി തന്നെ പ്രതിരോധിച്ചു. പക്ഷേ താരം നിലയുറപ്പിക്കുമെന്ന തോന്നലുണര്‍ത്തിയ ഘട്ടത്തില്‍ ഒരു സ്ലോ യോര്‍ക്കറെറിഞ്ഞ് ബുംറ മാര്‍ഷിനെ പവലിയനിലേക്ക് മടക്കി.
ഞൊടിയിടയില്‍ ബുംറ തന്ത്രം മാറ്റിയപ്പോള്‍ മാര്‍ഷിന് പിഴച്ചു. ആക്ഷനില്‍ ഒരു മാറ്റവും വരുത്താതെ സ്ലോവര്‍ യോര്‍ക്കര്‍ കൊണ്ടുവന്നപ്പോള്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തന്റെ വിക്കറ്റ് വീണത് ഒരു നിമിഷം മാര്‍ഷിന് പോലും വിശ്വസിക്കാനായില്ല.