ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ ചിറ്റ്. ഗുജറാത്തിലെ പത്താനില്‍ മോദി നടത്തിയ പ്രസംഗത്തില്‍ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലാണ് മോദിക്ക് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.
പാകിസ്ഥാനെ മുള്‍മുനയില്‍ നിറുത്തിയാണ് അഭിനന്ദനെ തിരിച്ചെത്തിച്ചതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടുവെന്നായിരുന്നു പരാതി. ഇതോടെ പ്രധാനമന്ത്രി മോദിക്കെതിരെ ഉയര്‍ന്ന ആറ് പരാതികളിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കി.