മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കി യൂണിവേഴ്സിറ്റികള്‍

തിരുവനന്തപുരം : മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ച് ഗവര്‍ണര്‍ക്ക് സര്‍വകലാശാലകളുടെ റിപ്പോര്‍ട്ട്. എംജി, സാങ്കേതിക സര്‍വകലാശാലകളാണ് റിപ്പോര്‍ട്ട് നല്‍കിയത്.

വിവാദ അദാലത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിവരം. അദാലത്തുകളില്‍ ഇരുവരുടെയും സാന്നിധ്യം മാത്രമെന്നും വിശദീകരണം. മാര്‍ക്ക് ദാനവും മൂന്നാം മൂല്യനിര്‍ണയവും വിദ്യാര്‍ഥികളെ സഹായിക്കാനെന്നും വാദം.

Top