ദോഹ: ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിന്‍റെ ലൈസന്‍സുള്ള രാജ്യത്തിലെ മുഴുവന്‍ ഹോട്ടലുകളും ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയതായി ഖത്തര്‍ ടൂറിസം. ഉന്നത നിലവാരത്തിലുള്ള ശുചിത്വവും ആരോഗ്യ മാനദണ്ഡങ്ങളും ഉറപ്പ് വരുത്തുന്നതിന് 2020 ജൂണില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ഖത്തര്‍ ടൂറിസം വകുപ്പ് ഖത്തര്‍ ക്ലീന്‍ പദ്ധതിക്ക് തുടക്കമിട്ടത്.
ഉപഭോക്തൃ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് നിരവധി നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ക്ലീന്‍ ഖത്തര്‍ സര്‍ട്ടിഫിക്കേഷന്‍ പദ്ധതി. താമസിയാതെ റെസ്‌റ്റോറന്റ്, ട്രാന്‍സ്പോര്‍ട്ട്, റീട്ടെയില്‍ ബിസിനസ്, സാംസ്‌കാരിക മേഖലകളെ കൂടി ഖത്തര്‍ ക്ലീന്‍ ക്യാംപയിനിന്റെ ഭാഗമാക്കുമെന്നും ഖത്തര്‍ ടൂറിസം അറിയിച്ചു