കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന ഡാകിനിയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 18ന് തീയേറ്ററുകളിലെത്തും.
മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകള്‍ ഡാകിനിക്കായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ് ആണ്.
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനും ചിത്രത്തില്‍ എത്തുന്നുണ്ട്. കൂടെ പൌളി വല്‍സന്‍, സേതുലക്ഷ്മി എന്നിവരുമുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ നാല് അമ്മുമ്മമാരെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്.
സൂരജ് വെഞ്ഞാറന്മൂട് , ചെമ്പന്‍ വിനോദ് ജോസ് , അലന്‍സിര്‍ , ഇന്ദ്രന്‍സ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം അലക്‌സ് പുളിക്കലിന്റെതാണ്. അപ്പു ഭട്ടതിരിയാണ് ചിത്രസംയോജനം നടത്തുന്നത്. സംഗീതം രാഹുല്‍ രാജാണ് നിര്‍വഹിക്കുന്നത്.