തിരുവനന്തപുരം: പണം തട്ടിപ്പ് കേസ് വിവാദങ്ങള്‍ ശക്തി പ്രാപിക്കുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായ് പൊലീസിന്റെ ക്‌ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ബിനോയിക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലെന്ന് പൊലീസ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു.
അതേസമയം, മകന്‍ ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. മകനെതിരെ നിലവില്‍ ദുബായില്‍ കേസൊന്നുമില്ലെന്നും, ദുബായില്‍ പോകാന്‍ തടസ്സങ്ങളൊന്നുമില്ലെന്നും, സാമ്പത്തിക ഇടപാടുകളെല്ലാം നേരത്തെ പരിഹരിച്ചതാണെന്നും കോടിയേരി വ്യക്തമാക്കി.
രേഖകള്‍ സഹിതമായിരുന്നു സിപിഎം സെക്രട്ടറിയേറ്റില്‍ കോടിയേരിയുടെ വിശദീകരണം.