തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലാക്രമണ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടലില്‍ പോകുന്നതിന് വിലക്കുണ്ട്.കടലില്‍ വലിയ തിരകള്‍ രൂപപ്പെടാനും കേരളാതീരത്ത് ശക്തമായ കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 45 മുതല്‍ 55 വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.