ഹൂസ്റ്റണ്‍: യുഎസില്‍ ഇന്ത്യക്കാരനായ എന്‍ജിനിയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മറുപടി പറയണമെന്ന് ഹിലരി ക്ലിന്റന്‍.
വംശീയ അതിക്രമങ്ങളും ഭീഷണികളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൃത്യമായ നടപടിയെടുക്കേണ്ടത് ആവശ്യമാണെന്നും ക്ലിന്റന്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ട്രംപ് ഇതുവരെയും തയാറായിട്ടില്ല.
എന്നാല്‍ കന്‍സാസ് വെടിവയ്പ്പ് ആശങ്കയുണര്‍ത്തുന്നതാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ പ്രതികരിച്ചു. സ്വന്തമിഷ്ട പ്രകാരം മതവിശ്വാസം പിന്തുടരുന്നതിന് യുഎസിലെ ആരും ഭയപ്പെടേണ്ടതില്ല.
നമ്മുടെ രാജ്യത്തിന്റെ നയം സംരക്ഷിക്കുകയാണ് പ്രസിഡന്റിന്റെ ലക്ഷ്യമെന്നും സ്‌പൈസര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് കന്‍സാസില്‍ ഇന്ത്യക്കാരനായ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ചിഭോട്‌ല വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ശ്രീനിവാസിന്റെ സഹപ്രവര്‍ത്തകനും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും പരുക്കേറ്റിരുന്നു.