പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടയ്ക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും നിര്‍ദേശം

റണാകുളം ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടയ്ക്കാനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ് സുഹാസ് ആണ് ഉത്തരവിട്ടത്. 2013 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്സ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്. ജില്ലാ കളക്ടര്‍ എസ് സുഹാസ് സ്ഥാപനങ്ങള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടു

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട ആസ്തികളുമായി ഇടപെടുന്നതിലും വിലക്കേര്‍പ്പെടുത്തി. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വരുന്ന മറ്റ് പേരിലുള്ള സ്ഥാപനങ്ങള്‍ക്കും ആസ്തി കൈമാറ്റം ചെയ്യുകയോ ഇടപാടുകള്‍ നടത്താനോ പാടില്ല. സ്ഥാപനത്തിന്റെ പേരിലോ ഏജന്റുമാര്‍, മാനേജര്‍മാര്‍ എന്നിവരുടെ പേരുകളിലുള്ള അക്കൗണ്ടുകളും മരവിപ്പിക്കും.

Top