മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 489.80 പോയിന്റ് ഉയര്‍ന്ന് 39054.68ലും നിഫ്റ്റി 150.20 പോയിന്റ് നേട്ടത്തില്‍ 11726.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്സിഎല്‍ ടെക്, ഐഒസി, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ടെക് മഹീന്ദ്ര, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, കോള്‍ ഇന്ത്യ, സിപ്ല, പവര്‍ ഗ്രിഡ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.