സെന്‍സെക്സ് 135 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 135 പോയിന്റ് താഴ്ന്ന് 39140ലും നിഫ്റ്റി 34 പോയിന്റ് താഴ്ന്ന് 11752ലുമാണ് ക്ലോസ് ചെയ്തത്.

റിലയന്‍സ്, ടാറ്റാ മോട്ടോര്‍സ്, ഏഷ്യന്‍ പെയിന്റസ്, ടിസിഎസ്, ഹീറോ മോട്ടോര്‍കോപ്, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

യെസ് ബാങ്ക്, വേദാന്ത, ഇന്റസന്റ് ബാങ്ക്, എസ്ബിഐഎന്‍, ടാറ്റാ സ്റ്റീല്‍, കൊടക് ബാങ്ക്, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, മാരുതി, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top