മൂന്ന് ദിവസത്തെ തുടര്‍ച്ചയായ കുതിപ്പിനൊടുവില്‍ ,വ്യാപാര ആഴ്ചയുടെ അവസാന ദിവസത്തില്‍ ക്ലോസ് ചെയ്ത് ഓഹരിസൂചികകള്‍. 487 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 51,000ന് താഴെയെത്തി.അതേസമയം നിഫ്റ്റി 15,000 ന് അടുത്തെത്തുകയും ചെയ്തു.
യുഎസ് ട്രഷറി ആദായം വീണ്ടും 1.6ശതമാത്തിലേയ്ക്ക് ഉയര്‍ന്നതാണ് വിപണിയെ ബാധിച്ചത്. തുടര്‍ച്ചയായി ഏഴാമത്തെ ആഴ്ചയും ബോണ്ട് വിപണി കുതിച്ചതും ഡോളര്‍ സൂചിക കരുത്തുകാട്ടിയതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഉച്ചയ്ക്കു ശേഷം കനത്ത വില്പന സമ്മര്‍ദമാണ് രാജ്യത്തെ സൂചികകളിലുണ്ടായത്.
സെന്‍സെക്സ് 487.43 പോയന്റ് നഷ്ടത്തില്‍ 50,792.08ലും നിഫ്റ്റി 143.80 പോയന്റ് താഴ്ന്ന് 15,031ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1335 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1626 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 174 ഓഹരികള്‍ക്ക് മാറ്റമില്ല.