ഹിജാബ് വിഷയം; സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചിടും: കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു: ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ . സംസ്ഥാനത്തെ വിദ്യാര്‍ഥികളോടും അധ്യാപകരോടും സ്‌കൂള്‍, കോളേജ് മാനേജ്മെന്റുകളോടും ജനങ്ങളോടും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നുവെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

കര്‍ണാടകയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിച്ച് പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. ഒരു വിഭാഗം ഹിജാബ് ധരിച്ചെത്തിയപ്പോള്‍ മറ്റൊരു വിഭാഗം കാവി ഷാളും ധരിച്ചാണ് എത്തിയത്.

 

Top