ബെര്‍ലിന്‍: ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് പരിശീലകന്‍ തോമസ് ടൂഷല്‍ ബാഴ്‌സലോണയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ക്ലബ് അധികൃതര്‍. ഒരിക്കല്‍ താന്‍ സ്പാനിഷ് ലീഗിലെ ക്ലബിന്റെ പരിശീലക സ്ഥാനത്ത് എത്തുമെന്ന് ടുഷേല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബയേണ്‍ കോച്ച് ബാഴ്‌സലോണയിലേക്ക് എത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
ഈ സീസണ്‍ അവസാനത്തോടെ ബാഴ്‌സലോണ വിടുമെന്ന് സാവി ഹെര്‍ണാണ്ടസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബാഴ്‌സ പരിശീലകനായി ആരെത്തുമെന്ന ആകാംഷ ആരാധകരില്‍ ഉടലെടുത്തത്. സീസണില്‍ 22 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 15 ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 47 പോയിന്റുമായി നാലാം സ്ഥാനത്താണ് ബാഴ്‌സലോണ.
സാവിയുടെ പിന്‍ഗാമിയായി ബാഴ്‌സലോണയില്‍ എത്തുമെന്ന് ടുഷേല്‍ പറഞ്ഞിട്ടില്ലെന്ന് ക്ലബ് അധികൃതര്‍ പ്രതികരിച്ചു. സ്പാനിഷ് ഫുട്‌ബോളിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുക മാത്രമാണ് ടുഷേല്‍ ചെയ്തതെന്നും ക്ലബ് വ്യക്തമാക്കി. മുമ്പ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയെയും ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെയും ടുഷേല്‍ പരിശീലിപ്പിച്ചിട്ടുണ്ട്.