തിരുവനന്തപുരം: അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്‌കരിച്ചത് പൊതുവിദ്യാഭ്യാത്തോടുള്ള വെല്ലുവിളിയെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.
ക്ലാസ് ബഹിഷ്‌കരിച്ച അധ്യാപക സംഘടനയടക്കം ചേര്‍ന്നെടുത്ത തീരുമാനമാണ് ക്ലസ്റ്റര്‍ നടത്തിപ്പ്. പൊതുവിദ്യാഭ്യാസത്തിനു ഗുണകരമായ പൊതു നിലപാട് വേണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പൊതു വിദ്യാലയങ്ങളിലെ പഠനമികവ് ഉയര്‍ത്തുന്നതിന്, അധ്യാപകര്‍ക്ക് നല്‍കുന്ന ക്ലാസാണ് ക്ലസ്റ്റര്‍.
സാങ്കേതികവിദ്യയുടെ സഹായത്തോടെ പാഠ്യപദ്ധതി കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കാനുള്ള പരിശീലനമാണു ഇവിടെ നടക്കുക.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്‌കരിച്ചത്.