പൊലീസ് തെറ്റു ചെയ്താലും നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

pinarayi

കണ്ണൂര്‍: പൊലീസ് തെറ്റു ചെയ്താലും നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയില്‍ അറുപതിനായിരത്തോളം പൊലീസ് അംഗങ്ങളുണ്ടെന്നും, ഇവരില്‍ ചിലരില്‍ മാത്രമാണു തെറ്റായ പ്രവണതകളുള്ളതെന്നും, അതില്‍ തിരുത്തല്‍ വരുത്തുകയെന്നതാണു സര്‍ക്കാര്‍ സമീപനമെന്നും മുഖ്യന്‍ അറിയിച്ചു.

മാത്രമല്ല, എന്തു തെറ്റു ചെയ്താലും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ക്രമസമാധാന പാലനത്തിലും സ്ത്രീസുരക്ഷയിലും കേരളം ഒന്നാം സ്ഥാനത്താണെന്നും, നടി ആക്രമിക്കപ്പെട്ട കേസിലും പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കാതെ നടപടിയെടുക്കുന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.

Top