കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് തികഞ്ഞ ആത്മ വിശ്വാസത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചാണ്ടി ഉമ്മന് അനുകൂല വിധി ഉണ്ടാകുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. സിപിഎം ജില്ലാ നേതാക്കളെ വെച്ച് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടിയെന്നും അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയാണെന്നും സതീശന്‍ വിമര്‍ശിച്ചു. പിണറായി വിജയന്‍ സിപിഎമ്മും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതുപ്പള്ളിയില്‍ സിപിഎം-ബിജെപി ധാരണയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തില്‍ വിലക്കയറ്റം ഇല്ലെന്ന് വിശ്വാസിക്കുന്ന ഏകയാള്‍ മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ മാസപ്പടി അടക്കം ഉള്ള അഴിമതികളും പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുമെന്ന് കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണം അവസാന ദിനത്തിലേക്ക് നീങ്ങുമ്പോള്‍ മൂന്ന് മുന്നണിയുടെയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വലിയ ആത്മവിശ്വാസത്തിലാണ്. മൂന്നു മണിയോടെ മൂന്നുമുന്നണിയുടെയും പ്രവര്‍ത്തകര്‍ പാമ്പാടിയില്‍ കൊട്ടിക്കലാശത്തിനായി ഒത്തുചേരും.