പാലക്കാട്: തനിക്കെതിരായ അഭിഭാഷകൻ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൂഢാലോചനയുടെ ഭാഗമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.
ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ഇത്തരം ഒരു പോസ്റ്റിന് കാരണമായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തിഹത്യ നടത്തിയതിൽ നിയമനടപടി വേണം. തികച്ചും വസ്തുത വിരുദ്ധമാണ് ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചു.
തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു.