ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

pinarayi

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം നിര്‍ദ്ദിഷ്ട വിമാനത്താവളത്തിനു കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്നു സെറ്റില്‍മെന്റ് റജിസ്റ്ററിലുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും നിയമസഭയിലെ ചോദ്യോത്തരവേളയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സില്‍നിന്നു ഡോ.കെ.പി. യോഹന്നാന്‍ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തു വിമാനത്താവളം നിര്‍മിക്കാമെന്നു റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അധ്യക്ഷനായ നാലംഗ ഉദ്യോഗസ്ഥ സമിതി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. ഇതു മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ചെറുവള്ളി എസ്റ്റേറ്റില്‍ 2,263 ഏക്കര്‍ ഭൂമിയാണുള്ളത്.

Top