കൊല്‍ക്കത്ത: സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എംപിയുമായിരുന്ന ഖഗെന്‍ ദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ തന്നെ ഇടതുപക്ഷ പ്രസ്ഥാനത്തോട് ചേര്‍ന്നു നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം ത്രിപുരയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്കാണ് വഹിച്ചതെന്നും പിണറായി അനുസ്മരിച്ചു.
വര്‍ഗീയ ശക്തികള്‍ ഇടതുപക്ഷത്തിനുനേരെ ആസൂത്രിത അക്രമങ്ങള്‍ നടത്തുന്ന ഈ കാലഘട്ടത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷത്തിന് കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞാറാഴ്ച്ച രാവിലെ 3.30ന് കൊല്‍ക്കത്തയിലെ ത്രിപുര ഭവനില്‍വെച്ചാണ് ഖഗെന്‍ അന്തരിച്ചത്. വെസ്റ്റ് ത്രിപുരയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു. ത്രിപുര മുന്‍ ലെഫ്റ്റ് ഫ്രണ്ട് കണ്‍വീനറും മന്ത്രിയും ആയിരുന്ന ഇദ്ദേഹം ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്.