ഡോ. എം.വി. പൈലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Pinaray vijayan

തിരുവനന്തപുരം : മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന് അതുല്യമായ സംഭാവന നല്‍കിയ ഡോ. എം.വി. പൈലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.

മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിനും ഭരണഘടനാ പഠന രംഗത്തും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഡോ. എം.വി. പൈലിയുടെ സേവനങ്ങള്‍ മാതൃകാപരമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് വിരമിച്ചെങ്കിലും ജീവിതാവസാനം വരെ അധ്യാപകനായിരുന്നു അദ്ദേഹം.

തന്റെ ഗ്രന്ഥങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും അറിവുകള്‍ പകര്‍ന്നും ആശയങ്ങള്‍ പങ്ക് വെച്ചും മാതൃകയായി. വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായും തിളങ്ങിയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നതായും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Top