തിരുവനന്തപുരം: ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള എഫ്സിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ കായിക മേഖലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമാണിത്. മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ ടീമിനും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍. ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് ഈ വിജയം പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരളാ ടീമായി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്സിയെ പരാജയപ്പെടുത്തിയാണ് ഐ ലീഗ് കിരീടം ഗോകുലം സ്വന്തമാക്കിയത്.കളിയുടെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോകുലം എഴുപതാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ഷെരിഫ് മുഹമ്മദാണ് ഗോകുലത്തിന് വേണ്ടി സമനില ഗോള്‍ നേടിയത്. 1-1 സമനിലയിലെത്തിയതിന് പിന്നാലെ മലയാളി താരം എമില്‍ ബെന്നിയുടെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി.
ഐ ലീഗില്‍ ചരിത്ര നേട്ടമാണ് ഗോകുലം കേരള എഫ്സി സ്വന്തമാക്കിയത്.