34,000 കോടിയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: കര്‍ഷകര്‍ക്കായി 34,000 കോടിയുടെ കടാശ്വാസ പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.

കര്‍ഷകരുടെ 1.5 ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ കടാശ്വാസ പദ്ധതിയാണിതെന്ന് അവകാശപ്പെട്ട ഫഡ്‌നാവിസ് 89 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പറഞ്ഞു.

40 ലക്ഷം കര്‍ഷകരുടെ കടം പൂര്‍ണമായും എഴുതിത്തള്ളും. കാര്‍ഷിക കടാശ്വാസ പദ്ധതിയിലേക്ക് സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും എംഎല്‍എമാരും ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ഷക സമരത്തെ തുടര്‍ന്ന് കാര്‍ഷിക കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളുമെന്നും ഈ മാസം ആദ്യം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

Top