നാസിക്: ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. നാസികില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക വൈജ്ഞാനിക കേന്ദ്രമായ ദാറുല്‍ ഉലൂം ദയൂബന്ദ് ഫത്‌വ പുറപ്പെടുവിച്ച സന്ദര്‍ഭത്തിലാണ് ഫട്‌നാവിസിന്റെ അഭിപ്രായ പ്രകടനം.
തന്റെ കഴുത്തില്‍ കത്തിവെച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് നേരത്തെ അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞതോടെയാണ് വിഷയം ചര്‍ച്ചയായത്. ഇതിന് ശേഷം ബി.ജെ.പിയും ആര്‍.എസ്.എസും ഉവൈസിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.