ചെല്ലാനം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

റണാകുളം: ചെല്ലാനം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഫിഷിംഗ് ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. 50 കോടി രൂപയാണ് ചെല്ലാനം മത്സ്യബന്ധന തുറമുഖത്തിന്റെ ചെലവ്. ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയകടവ്, മറന്നശേരി എന്നീ മത്സ്യബന്ധന ഗ്രാമങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

മത്സ്യബന്ധന മേഖലയില്‍ പ്രത്യക്ഷമായി 9000 പേര്‍ക്കും പരോക്ഷമായി 1,3000 പേര്‍ക്കും തൊഴില്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി  ഉദ്‌ഘാടന വേളയിൽ അഭിപ്രായപ്പെട്ടു അഭിപ്രായപ്പെട്ടു. പൂര്‍ണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹാര്‍ബറാണ് ചെല്ലാനത്തേത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇതിന് ഭരണാനുമതി നല്‍കിയത്. ഈ സര്‍ക്കാരിന്റെ കാലത്താണ് ഹാര്‍ബറിന്റെ പണി പുനരാരംഭിച്ചതും ഇപ്പോള്‍ പൂര്‍ത്തിയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

500 ടണ്‍ അധിക മത്സ്യ ഉല്പാദനമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top