മുഖ്യമന്ത്രിയുടെ ഇടപെടല്‍ ; സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും

pinarayi

കോഴിക്കോട്: സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി.

വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഇത് സംബന്ധിച്ച് കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് കേന്ദ്ര നിര്‍ദേശം ലഭിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടിയുണ്ടായത്. നേരത്തെ കേന്ദ്രനിബന്ധനകള്‍ പ്രകാരം മൃതദേഹം എത്തിക്കാന്‍ തടസമായിരുന്നു.

വിദേശത്തുനിന്ന് മൃതദേഹം എത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ എയര്‍ പോര്‍ട്ടില്‍ എത്തിക്കണമെന്ന പുതിയ വ്യവസ്ഥ അപ്രായോഗികവും അംഗീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിക്ക് കത്തയച്ചിരുന്നു.

നടപടി പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Top