തിരുവന്തപുരം: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.
സിവില്‍ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ധാരാളം നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ കത്ത്.
ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമി സപ്തംബര്‍ 24 മുതല്‍ 26 വരെ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഷാര്‍ജ ജയിലില്‍ കഴിയുന്നവരെ മനുഷ്യത്വപരമായ പരിഗണന നല്‍കി മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് 149 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഉത്തരവിട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഒട്ടേറെ നിവേദനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. ഇതില്‍ അന്യ സംസ്ഥാനത്ത് നിന്നുമുള്ള പ്രവാസികള്‍വരെയുണ്ട്.
യു.എ.ഇയിലെ മറ്റു എമിറേറ്റുകളുമായി ഇന്ത്യാഗവണ്‍മെന്റ് ബന്ധപ്പെടുകയാണെങ്കില്‍ ഒരുപാട് ഇന്ത്യക്കാര്‍ക്ക് മോചനം ലഭിക്കുമെന്നാണ് പിണറായി കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
യു.എ.ഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും പിണറായി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു.
നയതന്ത്ര തലത്തില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രിമാത്രമായ പിണറായി വിജയന്‍ ഇടപെട്ട് ഉണ്ടാക്കിയ നേട്ടം കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും വലിയ തിരിച്ചടിയായിരുന്നു. ഇനി മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ കാര്യത്തില്‍ ഉടന്‍ ഇടപെട്ടിലെങ്കില്‍ അവിടേയും പിണറായി കയറി ഇടപെടുമോയെന്ന ഭയം കേന്ദ്ര സര്‍ക്കാരിനുമുണ്ട്.