കശ്മീര്‍ താഴ്‌വരയെ യുദ്ധക്കളമാക്കരുതെന്ന് പാകിസ്താനോടും മോദിയോടും മെഹ്ബൂബ മുഫ്തി

ബാരമുള്ള: കശ്മീര്‍ താഴ്‌വരയെ യുദ്ധക്കളമാക്കരുതെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയാകെ പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ കശ്മീര്‍ എതിര്‍ ദിശയിലാണ് സഞ്ചരിക്കുന്നത്. നമ്മുടെ അതിര്‍ത്തിയില്‍ ധാരാളം രക്തം ചിന്തുന്നുണ്ട്. കശ്മീരിനെ യുദ്ധക്കളമാക്കരുതെന്ന് പാക്കിസ്ഥാനോടും നരേന്ദ്രമോദിയോടും ആവശ്യപ്പെടുകയാണ്. ഇരു രാജ്യങ്ങളും സുഹൃദ്ബന്ധം കാത്തു സൂക്ഷിക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു.

ജമ്മു കശ്മീര്‍ പൊലീസിന്റെ ജോലി ഏറ്റവും കാഠിന്യമേറിയതാണ്. അവരുടെ മുന്നില്‍ വലിയ വെല്ലുവിളികളാണുള്ളത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സ്വന്തം നാട്ടുകാരെ തന്നെയാണ് അഭിമുഖീകരിക്കേണ്ടത്. അപ്പോഴും തികച്ചും ശാന്തരായി തുടരാനും സാധിക്കണമെന്നും മുഫ്തി വ്യക്തമാക്കി.

Top