ലഹരി ഉപയോഗത്തിനെതിരെ കർമപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഗാന്ധിജയന്തി ദിനത്തിൽ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നു. നാടാകെ അണിനിരന്ന് പ്രതിരോധിക്കണം. ലഹരി സാമൂഹ്യ വിപത്താണ്. ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. യുവജനങ്ങളിലാണ് അധികം. സർക്കാർ തലത്തിൽ നിയമം നടപ്പാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ സർക്കാർ തലത്തിൽ നിയമം നടപ്പാക്കിയത് കൊണ്ട് മാത്രം ലക്ഷ്യം പൂർണമാകില്ല. മയക്കു മരുന്ന് വിപത്തിനെതിരെ പഴുതില്ലാത്ത പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ 2 മുതൽ നവംബർ 2 വരെ തീവ്ര പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിനിമ, സീരിയൽ, കായിക മേഖലയിലുള്ളവർ പങ്കാളികളാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പറഞ്ഞു. വിവിധ തലങ്ങളിൽ സമിതികൾ രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top