തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം കെ സ്റ്റാലിനെ നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട സ്റ്റാലിനെ നേരില്‍ കണ്ട് ജന്മദിനാശംസകള്‍ നേര്‍ന്നു. കേരളവും തമിഴ്നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം കെ.സ്റ്റാലിന്റെ ആത്മകഥയായ ‘ഉങ്കളില്‍ ഒരുവന്‍’ ഒന്നാം ഭാഗത്തിന്റെ പ്രകാശനച്ചടങ്ങില്‍ പിണറായി നേരിട്ടെത്തിയിരുന്നു. 1976 വരെയുള്ള സ്റ്റാലിന്റെ വ്യക്തി, രാഷ്ട്രീയ അനുഭവങ്ങളാണ് പുസ്തകത്തിന്റെ പ്രമേയം. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരും പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.