തിരുവനന്തപുരം: ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് സ്ത്രീകളാണ് കൂടുതലെങ്കിലും തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ എണ്ണം കുറവാണെന്നും ഇതില്‍ മാറ്റം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീ മുന്നേറ്റം ലക്ഷ്യം വച്ചുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഈ മുന്നേറ്റങ്ങള്‍ ഒരു ഘട്ടത്തില്‍ ഭാഗികമായോ ഏറെകുറെ പൂര്‍ണമായോ നിലച്ചുപോയി. സ്ത്രീകളെ അടിത്തറയിലേക്ക് തിരിച്ചയയ്ക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്ന വര്‍ഗീയ പ്രതിരോധ ശക്തികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല, സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളില്‍ ഒന്ന് തൊഴില്‍ സംബന്ധമായതാണ്. തൊഴില്‍ വിവേചനത്തിന്റെ ആരംഭം വീടുകളില്‍ തന്നെയാണ്. അതു മനസ്സിലാക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.