കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയയാള്‍ക്കെതിരെ കേസ്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിക്കെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്. ചീമേനി തിമിരി വലിയപൊയില്‍ ഉമ്മണത്തെ കെ.സി. രഞ്ജിത്തിനെതിരെയാണ് കേസെടുത്തത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കമന്റില്‍ മുഖ്യമന്ത്രിയെ കൊലപ്പെടുത്തിയിട്ടാണെങ്കിലും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.