തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ന്യായീകരിച്ച് മുഖ്യമന്ത്രി. മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പുരാവസ്തു അന്വേഷിക്കാന്‍ പൊലീസിനാവില്ലെന്നും അതാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ സൈബര്‍ സുരക്ഷായോഗത്തില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സന്റെ പക്കലുണ്ടായിരുന്ന ചെമ്പോല വ്യാജമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഒരുകാലത്തും യഥാര്‍ഥമെന്ന് അവകാശപ്പെട്ടിട്ടില്ല. ചെമ്പോല ഒറിജിനലെന്ന് വാര്‍ത്ത നല്‍കിയതിനെതിരെ നടപടിയെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.